കൊല്ലം :തിരുമംഗലം ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളിൽ വീട്ടമ്മ മരിച്ചു. പുനലൂർ കലയനാട് നാൻസി ഭവനിൽ മിനി എന്ന കുഞ്ഞമ്മ വിൽസൻ (49) ആണ് മരിച്ചത്. ഭർത്താവ് വിൽസൻ ഐസ(52)ക്കിനെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
വിളക്കുടി ജംഗ്ഷനിൽ തിങ്കൾ രാവിലെ 6.30 നാണ് സംഭവം. കൊട്ടാരക്കരയിൽ നിന്ന് വന്ന കാർ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ..