വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ കുടിവെള്ള കണക്ഷൻ നൽകുന്നതിനായുള്ള കരാർ കമ്പനിയിലെ ജീവനക്കാരനാണ്.
തമിഴ്നാട് ഗൂഡല്ലൂർ ധർമ്മപുരി പാളയം സ്വ
ദേശി വടിവേൽ അണ്ണാമലൈ (52) ആണ് മരിച്ചത്.റോഡ് മുറിച്ച് കടക്കുകയായിരുന്ന വടിവേലിനെ ഇടിച്ച ബൈക്ക് മറ്റൊരു ബൈക്കില് ഇടിച്ച് യാത്രികരായ കൃഷ്ണഗിരി സ്വദേശികളായ 2 പേർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്
ആദ്യം പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്കുള്ള യാത്രായിലാണ്ഇയാൾ മരണപ്പെട്ടത്. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100