ആലപ്പുഴ : തൊഴുത്തിന്റെ തൂണ്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. മാന്നാര്‍ കുരട്ടിശേരി കോലടത്ത് വീട്ടില്‍ ഗൗരിശങ്കറാണ് മരിച്ചത്.
വീടിന് സമീപം ഉപയോഗിക്കാതെ കിടന്ന തൊഴുത്തിന്റെ തൂണില്‍ കെട്ടിയിരുന്ന അയയില്‍ വലിച്ചു കളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു. തൂണിനടിയില്‍ പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗവണ്മെന്റ് ജെ ബി സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് ഗൗരിശങ്കര്‍. അച്ഛന്‍ :സുരേഷ് നായര്‍ അമ്മ :ശ്രീവിദ്യ