തിരുവനന്തപുരം വെഞ്ഞാറമൂട്: 108 ആംബുലന്‍സും കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.
ഇന്നലെ വൈകുന്നേരം അഞ്ചിന് വെഞ്ഞാറമൂട്ടിലുണ്ടായ അപകടത്തില്‍ തീര്‍ഥാടക സംഘാംഗമായ മണി കുമാര്‍ (14), ആംബുലന്‍സിലെ എമര്‍ജന്‍സി ടെക്നീഷ്യന്‍ സുമി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിലമേല്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് രോഗിയെയും കൊണ്ടുപോവുകയായിരുന്നു ആംബുലന്‍സ്. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.