കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ യാത്രികര്‍ക്ക് പരിക്കേറ്റു.
മൂന്നാറില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കാര്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
അഞ്ചാംമൈലിനും ആറാം മൈലിനും മദ്ധ്യേ വനമേഖലയിലാണ് അപകടം നടന്നത്. മട്ടാഞ്ചേരി സ്വദേശിയുടെതാണ് വാഹനം. പരിക്കേറ്റവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.