കോഴിക്കോട് കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിന് സമീപം ടിപ്പർ ലോറിയും രണ്ട് കാറുകളും കൂട്ടിയിടിച്ച് അപകടം. യാത്രികർക്ക് പരിക്കറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7മണിയോടെയാണ് അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന
ടിപ്പർ ലോറിയും കണ്ണൂർ ഭാഗത്തേക്ക്
പോവുകയായിരുന്ന സിഫ്റ്റ് കാറും കൂട്ടിയിടിച്ചു.
തുടർന്ന് ഈ കാർ മറ്റൊരു ആൾട്ടോ കാറിനെ
ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റ് കാർ
തെറിച്ച് റോഡരികിലേക്ക് മാറി. സ്വിഫ്റ്റ് കാറിൽ
ഉണ്ടായിരുന്ന മൂന്നു പേരാണ് കാറിൽ
കുടുങ്ങിയത്. ഇവർക്ക് കാര്യമായി പരിക്കേറ്റിട്ടില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ
കൊയിലാണ്ടിയിൽ നിന്നും അസി. സ്റ്റേഷൻ
ഓഫീസർ എം മജീദ് ന്റെ നേതൃത്വത്തിൽ
അഗ്നിരക്ഷാസേനയെത്തി. പിന്നീട് സേന
അപകടത്തിൽപ്പെട്ട കാർ തള്ളി വശങ്ങളിലേക്ക്
മാറ്റി. ഗതാഗതം സുഗമമാക്കി. എ എം വി ഐ യും
സ്ഥലത്തുണ്ടായിരുന്നു.