മലപ്പുറം തിരൂർ നടുവിലങ്ങാടി പ്രധാന റോഡിലുണ്ടായ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. തിരൂര്‍ - താനൂര്‍ റോഡിലെ നടുവിലങ്ങാടി വളവിലാണ് അശ്രദ്ധയില്‍ കാറോടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം.
ബൈക്ക് യാത്രക്കാരനായ നടുവിലങ്ങാടി സ്വദേശി സൈഫുവിന് തലയ്ക്കും കാലിനും പരിക്കേറ്റ് വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്ക് യാത്രികനായ പൂക്കയില്‍ സ്വദേശി പി. ഷാജിദിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നടുവിലങ്ങാടി വളവില്‍ വെച്ച് രണ്ട് ബൈക്കുകളിലേക്ക് ഇടിച്ചുകയറിയത്. തിരൂര്‍ പൊലീസ് സ്ഥലത്തെത്തി.