മൂവാറ്റുപുഴ: മൂവാറ്റുപുഴ 130 ജംഗ്ഷനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് ലോറിയും ഒമിനി വാനുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
കോട്ടയം ഭാഗത്തുനിന്നും മൂവാറ്റുപുഴ നഗരത്തിലേക്ക് വരികയായിരുന്നു ഒമിനി വാന്‍ കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയില്‍ ഇടിക്കുകയും, തുടര്‍ന്ന് ഈ ലോറി തൊടുപുഴ ഭാഗത്തു നിന്നും വന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒമിനി യുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍മാര്‍ക്കും ചെറിയതോതില്‍ പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി. മൂന്നു വാഹനങ്ങളും ഓടിക്കുവാന്‍ പറ്റാത്ത സ്ഥിതിയിലായതിനെ തുടര്‍ന്ന് പോലീസും, ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തത്. തുടര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.