വാടാനപ്പള്ളി: ദേശീയ പാതയിൽ
ചേറ്റുവ ടി.എം. ആശുപത്രിക്ക് സമീപം
നിയന്ത്രണം വിട്ട ചരക്കു ലോറി ഓടി
കൊണ്ടിരുന്ന കാറിന് സമീപത്തേക്ക്
മറിഞ്ഞു. അപകടത്തിൽ ലോറി
ഡ്രൈവർ കോഴിക്കോട് സ്വദേശി
ബഷീർ (46) ന് പരിക്കേറ്റു. ഇയാളെ
സമീപത്തെ ടി.എം. ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചു. ഇന്ന് (തിങ്കൾ)
പുലർച്ചെ 2.30 യോടെയാണ്
അപകടം. ലോറി നിയന്ത്രണം വിട്ട്,
ഓടികൊണ്ടിരുന്ന കാറിനു
സമീപത്തേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ കാറിനു
കേടുപാടുകൾ പറ്റി. പരിക്കേറ്റയാളെ
സ്ഥലത്തെത്തിയ ചാവക്കാട് തപസ്യ
ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ്
പ്രവർത്തകരാണ് ആശുപത്രിയിൽ
എത്തിച്ചത്.