കണ്ണൂർ ഇരിട്ടി: ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികാനായ യുവാവ് മരിച്ചു. കെ എസ് ടി പി റോഡിൽ മാടത്തിൽ ടൗണിൽ ഉണ്ടായ അപകടത്തിൽ കരിക്കോട്ടക്കരി പാറക്കപ്പാറ സ്വദേശി കാവുങ്കൽ അജയ് ജയൻ (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മാടത്തിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് അജയ് ജയൻ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അജയിനെ ഓടിക്കൂടിയ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരേതനായ ജയൻ - റീന ദമ്പതികളുടെ മകനാണ്. സഹോദരി: അഞ്ജന .