മാവേലിക്കര: കരിയിലയ്ക്ക് തീ കത്തിക്കുന്നതിനിടയിൽ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ഇന്ന് രാവിലെ 6:45 ഓടുകൂടിയാണ് അപകടമുണ്ടായത്. തെക്കേക്കര പഞ്ചായത്തിൽ കുറത്തികാട് വരേണിക്കൽ ഗോവിന്ദൻ പിള്ളയുടെ ഭാര്യ സരോജിനിയാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനടുത്ത് കരിയില കത്തിക്കുന്ന സമയം വസ്ത്രങ്ങളിലേക്ക് തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു. ശരീരമാകെ പൊള്ളലേറ്റിട്ടുണ്ട്. കുറത്തികാട് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.