എറണാകുളത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥികളെ മലപ്പുറത്ത് വെച്ച് കണ്ടെത്തി..




എറണാകുളം: മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. ഇന്നലെ അർദ്ധരാത്രിയോടെ മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ഉടൻ കൊച്ചിയിൽ എത്തിക്കും. എട്ടാം ക്ലാസ് വിദ്യാർത്ഥികളെ ഇന്നലെയാണ് കാണാതായത്.


ഇന്നലെ രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് പോയതായിരുന്നു ഇവർ. വൈകിട്ട് തിരിച്ചെത്താതായതോടെ കുടുംബം പരാതി നൽകുകയായിരുന്നു. രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ആണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ.

Post a Comment

Previous Post Next Post