പാലക്കാട്: മണ്ണാർക്കാട് മധ്യവസ്ക്കനെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചന്തപ്പടി പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ വാടകയ്ക്കു താമസിക്കുന്ന കുന്തിപ്പുഴ കൊളക്കാടൻ ഹംസയുടെ മകൾ മറിയയുടെ ഭർത്താവ് അബ്ദുല്ല (60) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുല്ല തമിഴ്നാട് വേലൂർ കാട്ട്പാഡി സ്വദേശിയാണ്. ഉച്ചയോടെയാണ് കോർട്ടേഴ്സിന്റെ പുറത്തെ ഷെഡിൽ അബ്ദുല്ലയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് കഴുത്തറക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കണ്ടെത്തി. രാവിലെ എട്ട് മണിക്കും 12 മണിക്കും ഇടയ്ക്കാണ് സംഭവം. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്വയം കഴുത്തറുത്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.