വയനാട് പനമരം: പനമരം പഞ്ചായത്ത് ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ സ്കൂട്ടറിടിച്ചു യുവതിക്ക് പരിക്ക്. പനമരം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരിയായ കേണിച്ചിറ കോളേരി
സ്വദേശിനി ചിഞ്ചുഷ (32) ക്കാണ് പരിക്ക് പറ്റിയത്. ഉച്ചക്ക് 1.30 ഓടെ ആയിരുന്നു സംഭവം. പരിക്കുപറ്റിയ ചിഞ്ചുഷയെ പനമരം സി എച്ച് സിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി വയനാട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100