കോട്ടയത്ത് ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്.

 



കോട്ടയം: നഗര മധ്യത്തിൽ തിരുനക്കര മൈതാനത്തിന് സമീപം ബസ് ഇടിച്ച് ഇലട്രിക് സ്കൂട്ടർ യാത്രികന് പരിക്ക്. ഇടിയുടെ ആഘാതത്തിൽ താഴെ വീണ സ്കൂട്ടർ യാത്രികന്റെ കയ്യിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി.

       നഗരത്തിൽ സ്കൂട്ടറിൽ ലോട്ടറി കച്ചവടം നടത്തുന്ന തിരുവാർപ്പ് സ്വദേശി സോമശേഖരനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മലക്കാട് ബസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവമറിഞ്ഞ് കോട്ടയം ട്രാഫിക് പോലീസ് സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post