കാട്ടാക്കട: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ എലിമലയില്‍ പാലം തകര്‍ന്ന് പിക്കപ്പ് വാന്‍ തോട്ടില്‍ വീണു. വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോട്ടൂര്‍ സ്വദേശി നാസറിന്റെ പിക്കപ്പ് വാഹനമാണ് അപകടത്തില്‍ പെട്ടത്.
കെട്ടിട നിര്‍മ്മാണത്തിന് പാറപ്പൊടി കൊണ്ടുപോകുമ്ബോഴാണ് പഴക്കം ചെന്ന പാലം തകര്‍ന്ന് കുമ്ബിള്‍മൂട് തോട്ടില്‍ വീണത്. ഏകദേശം 25 അടിയോളം താഴ്ചയുണ്ടായിരുന്നു. ഡ്രൈവറുടെ കൈക്ക് നിസ്സാര പരിക്കേറ്റു. നാട്ടുകാരും വഴി യാത്രക്കാരും രക്ഷാപ്രവര്‍ത്തനം നടത്തി. പാലത്തിന്‍റെ ഇരുവശങ്ങളിലുമുള്ള പാര്‍ശ്വഭിത്തി ഇടിഞ്ഞാണ് പിക്കപ്പ് വാഹനം തോട്ടിലേക്ക് മറിഞ്ഞത്.