എറണാകുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
പെരുമ്ബാവൂര്‍ എംസി റോഡില്‍ സ്വകാര്യ സ്ഥാപനത്തിന്‍റെ ബസില്‍ ബൈക്കിടിച്ച് ഉണ്ടായ അപകടത്തില്‍ പെരുമ്ബാവൂര്‍ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിന്‍ (26) മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്ത് ബേസില്‍ ടോമിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്ബാവൂരിലേക്ക് വന്ന ബസില്‍ എതിരെ നിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
തൃപ്പൂണിത്തുറ എസ്‌എം ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പുത്തന്‍ കുരിശ് നന്ദനം വീട്ടില്‍ രവീന്ദ്രന്‍റെ മകന്‍ ശ്രേയസ് (18) ആണ് മരിച്ചത്.
പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും പുത്തന്‍കുരിശിലേക്ക് വരികയായിരുന്ന ശ്രേയസിന്‍റെ ബൈക്കും പാലാ -എരുമേലി കെഎസ്‌ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.