തിരുവനന്തപുരം വർക്കല പുത്തൻചന്തയിൽ പത്താം ക്ലാസ്
വിദ്യാർത്ഥിനിയെ മരണപ്പെട്ട നിലയിൽ
കണ്ടെത്തി . വർക്കല ഗവ മോഡൽ
ഹയർസെക്കൻഡറി സ്കൂളിലെ
വിദ്യാർത്ഥിനി ആര്യകൃഷ്ണയെ(16)യാണ്
കിടപ്പ് മുറിയിൽ മരണപ്പെട്ട നിലയിൽ
കണ്ടെത്തിയത്.
വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി നിൽക്കുന്ന
നിലയിലായിരുന്നു. ജയകൃഷ്ണൻ,
രത്നകുമാരി ദമ്പതികളുടെ രണ്ടാമത്തെ
മകളാണ് ആര്യ കൃഷ്ണ, പഠിക്കാൻ കുട്ടിയുടെ മാതാപിതാക്കൾ പഴയ ചന്ത
ജംഗ്ഷനിൽ പച്ചക്കറി കട നടത്തി
വരികയായിരുന്നു. സംഭവം നടക്കുമ്പോൾ
വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സ്കൂളിൽ
നിന്നും കടയിൽ എത്തുകയും 5.30 ഓടെ
കുട്ടിയുടെ മുത്ത സഹോദരൻ കൂട്ടിയെ
വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു.
സഹോദരൻ തിരികെ കടയിൽ എത്തി
അനുജത്തിയെ കൂട്ടി വീട്ടിൽ 6 മണിയോടെ
എത്തുമ്പോഴാണ് കിടപ്പ് മുറി പൂട്ടിയ
നിലയിൽ കാണുന്നത്. തുടർന്ന് സമീപത്തെ
ചെറിയ ചായ്പ്പ് വഴി കിടപ്പ് മുറിയിൽ
എത്തിയ സഹോദരൻ കൃഷ്ണപ്രിയ കിടപ്പ്
മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ്
കണ്ടത്. ഫാനിൽ കെട്ടി തുങ്ങിയ നിലയിൽ
ആയിരുന്നു. ബന്ധുക്കളെ വിവരം
അറിയിക്കുകയും കുട്ടിയെ വർക്കല
ശ്രീനാരായണ മെഡിക്കൽ മിഷൻ
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം
സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം
ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
വർക്കല പോലീസ് തുടർനടപടികൾ
സ്വീകരിച്ചു വരുന്നു.
ആര്യാ കൃഷ്ണന്റെ വേർപാടിൽ നാളെ (10
-1-23 ) സ്കൂൾ അവധിയായിരിക്കും.
മിടുക്കിയായ ആര്യ കൃഷ്ണയ്ക്ക് ക്രിസ്മസ്
പരീക്ഷയിൽ മാർക്ക് കുറവായിരുന്നു
എന്നും വിഷമിച്ചാണ് വീട്ടിലേക്ക് പോയത്
എന്നുമാണ് അധ്യാപകരിൽ നിന്നും പിടിഎ
അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.