മലപ്പുറം എടപ്പാൾ : പെരുമ്പിലാവിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒതളൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു.
ഒതളൂർ സ്വദേശി തെക്കേപ്പാട്ട് പുത്തൻവീട്ടിൽ സതീദേവി(45) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.എടപ്പാളിലെ ട്രാഫിക്ക് ഹോംഗാർഡ് ചന്ദ്രന്റെ ഭാര്യയാണ് മരിച്ച സതീദേവി.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പട്ടാമ്പി റോഡിൽ സതീദേവി ഓടിച്ചിരുന്ന സ്കൂട്ടിയും പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ സതീദേവിയെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ സതീദേവി വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.സ്നേഹ,സച്ചിൻ എന്നിവർ മക്കളാണ്.