മലപ്പുറം: ഉത്സവ ചടങ്ങിനിടെ വഴിപാടായി ഒരുങ്ങിയ കരിങ്കാളി വേഷത്തിനു തീപിടിച്ചു. മലപ്പുറം ചങ്ങരംകുളത്ത് കണ്ണേങ്കാവ് പൂരത്തിനിടെയാണ് സംഭവം നടന്നത്.
പൊള്ളലേറ്റ തൃത്താല സ്വദേശി വാസുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ്. കരിങ്കാളി വേഷം കെട്ടിയാടുന്നതിനിടെ നിലവിളക്കില്‍ നിന്നും വേഷവിധാനങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്