നടുവണ്ണൂര്‍: കോഴിക്കോട് കാവുന്തറയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കാവുന്തറ പള്ളിയത്ത് കുനിയിലെ ഷാലിമാര്‍ ഹോട്ടല്‍ ഉടമ മുരിങ്ങോളി അഷ്റഫിന്‍റെ മകന്‍ അഫ്സലാണ് മരിച്ചത്.
വാകയാട് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ഥിയാണ്.
നടുവണ്ണൂര്‍ ഇരിങ്ങത്ത് റോഡില്‍ പുതിയെടുത്തു കുനിയില്‍ വെച്ച് ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. അഫ്സലിന്‍റെ ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദു:ഖ സൂചകമായി തിങ്കളാഴ്ച വാകയാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പ്രിന്‍സിപ്പല്‍ പ്രാദേശിക അവധി നല്‍കി.