കോട്ടയം : പള്ളം ബോർമ്മകവലക്ക്
സമീപം ബൈക്കും ടൂറിസ്റ്റ് ബസും
കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
യുവാവിന് ദാരുണാന്ത്യം.
തിരുവഞ്ചൂർ സ്വദേശി
ഷൈബിനാ(24)ണ് മരിച്ചത്. ഇന്ന് വൈകിട്ട്
ആറുമണിയോടെയായിരുന്നു
അപകടം.ഉടൻതന്നെ നാട്ടുകാർ
ചേർന്ന് ഷൈബിനെ കോട്ടയം ജില്ലാ
ആശുപത്രിയിലെത്തിച്ചുവെങ്കിലും
മരണം സംഭവിച്ചു. എം.സി റോഡിൽ അപകടങ്ങൾ
തുടർകഥയാണ്നാട്ടകത്തിന്
സമീപം ഉണ്ടായ
വാഹനാപകടത്തിൽ മാന്നാനം
കെ.ഇ കോളേജ് വിദ്യാർത്ഥി
ചെങ്ങളം സ്വദേശി അരവിന്ദും
മരിച്ചിരുന്നു.പിന്നാലെയാണ്
ഇന്നത്തെ അപകടവും.