കോട്ടയം ചിങ്ങവനം: മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ടോറസ് ഇടിച്ച് മരിച്ചു. ചിങ്ങവനം ഞാലിയാകുഴി റോഡിൽ വെള്ളൂത്തുരുത്തി പള്ളിക്കു സമീപം, ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്.
കുഴിമറ്റം കാവാട്ട് വീട്ടിൽ അശ്വതിയാണ് മരിച്ചത്. 55 വയസായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അശ്വതിയുടെ മകൻ വിഷ്ണു രാജുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ ടോറസ് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്ന് അശ്വതി ടോറസിനടിയിലേക്ക് വീഴുകയായിരുന്നു.