ചങ്ങനാശേരി: എംസി റോഡില്‍ പാലാത്ര ഭാഗത്തു റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു.
വാഴപ്പള്ളി പാലത്തിങ്കല്‍ സതീശന്‍ (53) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിക്കായിരുന്നു അപകടം.
പരിക്കേറ്റ സതീശനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : സൈനു , മക്കള്‍ : സജേഷ്, സംഗീത. മരുമക്കള്‍ : ആതിര, സുമേഷ്.