തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. ഇരിഞ്ഞാലക്കുട സ്വദേശി ചെമ്പാറ വീട്ടിൽ ഷിജു സുബ്രഹ്മണ്യൻ (39) ആണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. പാലക്കാട്
നിന്ന് ഇരിഞ്ഞാലക്കുടയിലേക്ക്
പോകുന്നതിനിടെ ചെമ്പൂത്രയിൽ വെച്ച്
ദേശീയപാതയുടെ മധ്യത്തിലുള്ള
ഡിവൈഡറിൽ ബൈക്ക് ഇടിച്ചതിനെ
തുടർന്ന് റോഡിലേക്ക് തലയിടിച്ച്
വീഴുകയായിരുന്നു. മാരകമായി പരിക്കേറ്റ
ഷിജുവിനെ അതുവഴി വരികയായിരുന്ന
ബ്ലെസ്സൻ വർഗീസ്, ജിഫിൻ ജോയ്, സിനു
റൊസാരി എന്നിവർ ചേർന്ന് ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഞ്ചിക്കോടുള്ള ഒരു സ്ഥാപനത്തിലെ
ജീവനക്കാരനാണ് ഷിജു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് പട്ടിക്കാട് 8289876298