വയനാട് : മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമ
ണത്തിൽ ഗുരുതരമായി പരിക്കേറ്റ പുതുശ്ശേരി പള്ളിപ്പുറത്ത്
തോമസ് (സാലു 50) മരിച്ചു. ഇന്ന് രാവിലെയാണ് വീടിന് സമീപം
വെച്ച് ഇയാളെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ വലതു കാ
ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വയനാട് മെഡിക്കൽ
കോളേജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാർത്ഥം കോ
ഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു. ആ
ശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതവും
ഉണ്ടായി. തുടർന്ന് കൽപ്പറ്റ ജനറൽ ആശുപത്രിയിലും പിന്നിട്
കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കി
ലും മരിക്കുകയായിരുന്നു.ഭാര്യ: സിനി. മക്കൾ: സോജൻ,സോന
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100