മലപ്പുറം കൊണ്ടോട്ടി
പുളിക്കൽ ആന്തിയൂർകുന്ന് സ്കൂൾ ബസ് മറിഞ്ഞു. അപകടം നിരവധി കുട്ടികൾക്ക് പരിക്ക് ഒരുകുട്ടി മരണപ്പെട്ടു. ഇന്ന് വൈകുന്നേരം 4മണിയോടെ ആണ് അപകടം നോവൽ സ്കൂളിലെ ബസ്സാണ് മറിഞ്ഞത്, മുഴുവൻ കുട്ടികളെയും നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പുളിക്കൽ BM ഹോസ്പിറ്റലിലും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
സ്കൂൾ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വീടിന്റെ മതിലിടിച്ചു ബൈക്കിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം എന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം . സ്കൂൾ ബസ്സിനൊപ്പം അപകടത്തിൽപ്പെട്ട ബൈക്കിൽ സഞ്ചരിച്ച അതെ സ്കൂളിലെ കുട്ടി ആണ് മരണപ്പെട്ടത്
ബസ്സിൽ നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു .പരിക്കേറ്റവരെ ബി.എം ഹോസ്പ്പിറ്റൽ പുളിക്കൽ ( 7 കുട്ടികൾ),MlMS കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു .ബി.എം ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ ആർക്കും ഗുരുതര പരിക്കില്ല .
MIMS ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ച ഹയ ഫാത്തിമ (6)വയസ്സ്എന്ന കുട്ടി മരണപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന കുട്ടിയുടെ മുത്തച്ചനും പരിക്കേറ്റു
തഹസിൽദാർ ,ഡെപ്യൂട്ടി തഹസിൽദാർ എച്ച് ക്യു ,D M എന്നിവർ ബി.എം ഹോസ്പ്പിറ്റലിൽ ഉണ്ട് .
മിംസ് ഹോസ്പിറ്റലിൽ ഉള്ളവർ ബഷീർ (65) അനീന (11) ദുർഗ (13) ഹംദാൻ (12) നെഹ്യാൻ (12) അനിത (50) റനാ (12) വിൻസി (41)