തൃശ്ശൂർ ഒരുമനയൂർ: മാങ്ങോട്ട് പടിയിൽ പിക്കപ്പ് വാനിടിച്ചു സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്; പിക്കപ്പ് വാൻ നിർത്താതെ പോയി.
മാങ്ങോട്ടുപടിയിലെ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ചാണ് അപകടം ഉണ്ടായത്.
വിദ്യാർത്ഥിയെ ഇടിച്ചിട്ട പിക്കപ്പ് വാൻ സൈഡ് ആക്കുന്നത് പോലെ കാണിച്ചു അവിടെയെത്തിയ ആളുകളെ കബളിപ്പിച്ചു എടുത്തു പോകുകയായിരുന്നു.
മണത്തല ബ്ലോക്ക് സ്വദേശിയായ സഹലിനാണ് പരിക്കേറ്റത്. മീൻ കയറ്റി പോകുന്ന പിക്കപ്പ് ആണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഒരുമനയൂർ ഇസ്‌ലാമിക് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാത്ഥിയാണ് സഹൽ