എറണാകുളം-പെരിയാർവാലി കനാലിന്റെ വലമ്പൂർഭാഗത്ത് ഒഴുക്കിൽപ്പെട്ട് എട്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു. മഴുവന്നൂർ വലമ്പൂർ പാറച്ചാലിൽ ഗോകുൽ ഗിരീഷാണ് (13) മരിച്ചത്.
വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം വിദ്യാർത്ഥിയാണ്.
ഇന്നലെ (07-01-2023- ശനി) വൈകിട്ട് നാലോടെ വലമ്പൂർ മാമ്പക്കാട്ടുതാഴം ഭാഗത്ത് ഇടമലയാർ ഹൈലെവൽ കനാലിലായിരുന്നു അപകടം. ഇന്നലെയാണ് ഈ കനാലിലിലൂടെ വെള്ളം തുറന്നുവിട്ടത്. ഇവിടെ അടിയാെഴുക്ക്. കൂടുതലാണ്
.വലമ്പൂർ ഗവ. യു.പി സ്കൂളിലെ
വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ
അഭിനവ് (11), അഗ്നിവേശ് (10), സജിത്
ശിവൻ (12) എന്നീ
കൂട്ടുകാരോടൊപ്പമാണ് ഗോകുൽ
ഗിരീഷ് കനാലിലെത്തിയത്.
ആഴംനോക്കാൻ കനാലിൽ
ആദ്യമിറങ്ങിയ ഗോകുൽ
ഒഴുക്കിൽപ്പെട്ടതോടെ രക്ഷിക്കാൻ
അഭിനവ് ഇറങ്ങി. രണ്ടുപേരും
ഒഴുക്കിൽപ്പെട്ടതോടെ കനാലിന്
സമീപമുണ്ടായിരുന്ന സുഹൃത്തുക്കൾ
ഉച്ചത്തിൽ നിലവിളിച്ചു. കരച്ചിൽ
കേട്ടെത്തിയ ഇലവുംതുരുത്തൽ ഇ.ഒ.
പൗലോസും ആക്കാംപാറ സ്വദേശി
സന്തോഷും ചേർന്നാണ് അഭിനവിനെ
രക്ഷപ്പെടുത്തിയത്. കനാലിലെ
നീരൊഴുക്ക് തടഞ്ഞ് നടത്തിയ
പരിശോധനയിൽ
മുങ്ങിയഭാഗത്തുനിന്ന് 50 മീറ്റർ അകലെ
കാൽചെളിയിൽ പൂണ്ട നിലയിലാണ്
ഗോകുലിനെ കണ്ടെത്തിയത്.
മൂവാറ്റുപുഴയിൽ നിന്നെത്തിയ
ഫയർഫോഴ്സ് സ്കൂബ ടീം
കരയ്ക്കെടുത്ത് കോലഞ്ചേരി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ
എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മാതാവ്: മായ.
പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ
എൻ.എച്ച്. അസൈനാരുടെ
നേതൃത്വത്തിലുള്ള സംഘം
രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം
നൽകി.