ഇടുക്കി വണ്ടൻമേടിന് സമീപം ചെമ്പുകണ്ടത്ത്
അമിത വേഗത്തിൽ എത്തിയ ഇരുചക്ര
വാഹനം സ്വകാര്യ ബസ്സിൽ ഇടിച്ചു. ഇന്ന്
വൈകിട്ട് നാലരയോടെയാണ് അപകടം
ഉണ്ടായത്.
ബൈക്ക് യാത്രികരായ രണ്ട്
പേർക്കാണ് അപകടത്തിൽ
പരിക്കേറ്റത്. ഇതിൽ ഒരാൾക്ക് ഗുരുതര
പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. കട്ടപ്പനയിൽ നിന്നും
കുമളിക്ക് സർവീസ് നടത്തുന്ന സ്വകാര്യ
ബസ്സിലാണ് അമിതവേഗത്തിൽ
എത്തിയ ഇരുചക്ര വാഹനം ഇടിച്ചത്.