വയനാട് : കൽപ്പറ്റ ബൈപ്പാസ് റോഡരികിൽ ജനമൈത്രി ജംഗ്
ഷനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ
ണിവയൽ സ്വദേശിയും നിലവിൽ റാട്ടക്കൊല്ലി പാടിയിൽ താമ
സിച്ചു വരുന്നതുമായ ജിജിമോൻ (പാപ്പൽ 44) ആണ് മരിച്ചത്.
തലയ്ക്ക് മാരക പരിക്കേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ
ഇന്നലെ രാത്രി പത്തേകാലോടെയാണ് ജിജിമോനെ റോഡിൽ
കണ്ടത്. തുടർന്ന് മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രി
മോർച്ചറിയിലേക്ക് മാറ്റി. ഏതോ വാഹനമിടിച്ചാണ് അപകടം
സംഭവിച്ചതെന്നാണ് സൂചന. കൽപ്പറ്റ പോലീസ് കേസെടുത്ത്
അന്വേഷണമാരംഭിച്ചു.
അപകട സ്ഥലത്ത് നിന്നും തൊട്ടടുത്ത ആശുപത്രിയിലേക്ക് എമർജൻസി സേവനവുമായി 👇
*🇦 CCIDENT 🇷 ESCUE 24×7 എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100*