തൃശ്ശൂർ പട്ടിക്കാട്. ആൽപ്പാറ സെന്ററിൽ ഉണ്ടായ
ബൈക്ക് അപകടത്തിൽ യുവാവിന്
സാരമായ പരിക്കേറ്റു. പീച്ചി വിലങ്ങന്നൂർ
സ്വദേശി റോബിനാണ് പരിക്കേറ്റത്. ഇയാളെ
തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം
നടന്നത്. പീച്ചി ഭാഗത്ത് നിന്നും
വരികയായിരുന്നു
ബൈക്ക് യാത്രക്കാരൻ.
ആൽപ്പാറ സെന്ററിൽ വെച്ച്
അപ്രതീക്ഷിതമായി റോഡ് കുറുകെ
കടക്കാൻ ശ്രമിക്കുകയായിരുന്നയാളെ
രക്ഷിക്കുന്നതിനിടെ
ബൈക്കിന്റെ
നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് പട്ടിക്കാട് 8289876298