രണ്ടു വയസുകാരന്‍ ‌വീട്ടുമുറ്റത്തെ മീന്‍ കുളത്തില്‍ മുങ്ങി മരിച്ചു



ഇടുക്കി മറയൂര്‍: രണ്ടു വയസുകാരന്‍ വീട്ടുമുറ്റത്തെ മീന്‍കുളത്തില്‍ മുങ്ങി മരിച്ചു. മറയൂര്‍ പഞ്ചായത്തില്‍ ചിന്നവരയില്‍ കറുപ്പുസ്വാമി (രാംകുമാര്‍)യുടെയും ജന്നിഫറിന്‍റെയും മകന്‍ രോഹനാണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. 

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രോഹന്‍. ഈസമയം ജന്നിഫര്‍ അടുക്കളയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതായതോടെ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്നാണ് മീന്‍കുളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ കുട്ടിയെ കുളത്തില്‍ നിന്നു പുറത്തെടുത്തു. വീടിനു സമീപം വാഹനം എത്താത്തതിനാല്‍ കുട്ടിയെ കനാലിന്‍റെ അരികിലൂടെ ചുമന്ന് വാഹനം എത്തുന്ന ചാനല്‍മേട്ടില്‍ എത്തിച്ച്‌ സഹായഗിരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പിതാവ് കറുപ്പുസ്വാമി കോയമ്ബത്തൂരില്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. സഹോദരന്‍: റൈഗര്‍. മറയൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ച്‌ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post