പുതുപൊന്നാനിയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. മൂന്നുപേർക്ക് ഗുരുതര പരിക്ക്

.



മലപ്പുറം  ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപം KL 58 Q 9700 ചരക്കു ലോറിയും, KL 69 C 1630 എർട്ടിഗ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ കാർയാത്രികൻ ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന ഇടുക്കി ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവരെ ലൈഫ് കെയർ, പൊന്നാനി ആംബുലൻസ് എന്നീ പ്രവർത്തകർ പൊന്നാനി ആശുപത്രിയിലും പിന്നീട് എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു

 തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരെത്തെ പരിശ്രമത്തിന് ശേഷം ആണ്പുറത്തെടുത്തത് സംഭസ്ഥലത്ത് പോലീസും പൊന്നാനി എമർജൻസി ടീമും .ഫയർ ഫോയ്‌സ്  പൊന്നാനി    ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ഇന്ന് രാവിലെ 6മണിയോടെ ആണ് അപകടം 

 

Post a Comment

Previous Post Next Post