കോഴിക്കോട് പയ്യോളിക്ക് സമീപം മിനി ഗുഡ്സ് ലോറി ഇടിച്ച് രണ്ട് കുട്ടികള്‍ക്ക് പരുക്ക്. പേരാമ്ബ്ര റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെയാണ് വാഹനം ഇടിച്ചുവീഴ്ത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.
അമ്മയോടൊപ്പം നടന്നുവന്ന രണ്ടുകുട്ടികളെ പിറകില്‍ നിന്നെത്തിയ മിനി ഗുഡ്സ് ലോറി ഇടിക്കുകയായിരുന്നു. ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ഗുഡ്സ് ലോറി മുന്നോട്ട് പോയി. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ കുട്ടിയുടെ മുകളിലേക്ക് പെണ്‍കുട്ടിയും വീഴുകയായിരുന്നു. റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് പരാതിയുണ്ട്.