തൃശ്ശൂർ ഒരുമനയൂർ: ഓവുപലത്തിന് സമീപം കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു മൂന്ന് പേർക്ക്.
എറണാംകുളം രജിസ്ട്രേഷൻ ബെൻസ് കാറും പഞ്ചാബ് രജിസ്ട്രേഷൻ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഗാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
കാറിലെ യാത്രക്കാരായ എറണാംകുളം കടവന്ത്ര സ്വദേശികളായ കൃഷ്ണകൃപ ലുയീസ് ലൈൻ ഗൗതം(26), ശ്രദ്ധ(28), അശ്വതി(31) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെയാണ് അപകടം. അപകടത്തിൽ പെട്ടവരെ പിഎം മൊയ്‌ദീൻഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.