മലപ്പുറം എടപ്പാൾ: വട്ടംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട മഹേന്ദ്ര മിനി ട്രക്ക് ബുള്ളറ്റിലും സ്കൂട്ടറിലും ഇടിച്ച് മറിഞ്ഞു.
അപകടത്തിൽ സ്കൂട്ടർ യാത്രികനായ വെള്ളറമ്പ് സ്വദേശി രാജു (39), ബൈക്ക് യാത്രികരായ പൊന്നാനി സ്വദേശി മുജീബ് റഹ്മാൻ (49), ഭാര്യ ഷൈബ എന്നിവർക്കാണ് പരുക്കേറ്റത്.
വൈകീട്ട് ആറരയോടെ വട്ടംകുളം താഴെത്തങ്ങാടിയിലാണ് അപകടം നടന്നത്. അരിയുമായി പോകുകയായിരുന്ന മഹിന്ദ്ര മിനി ട്രക്കാണ് നിയന്ത്രണം വിട്ട് ബൈക്കിലും തുടർന്ന് സ്കൂട്ടറിലും ഇടിച്ച് മറിഞ്ഞത്
.ട്രക്കിനടിയിൽ പെട്ട സ്കൂട്ടർ യാത്രികൻ അത്ഭുതകരമായാണ് രക്ഷപെട്ടുത്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.