തിരുവനന്തപുരം വെഞ്ഞാറമൂട് : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഏഴുവയസുകാരന്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
വെഞ്ഞാറമൂട് വെള്ളുമണ്ണടി മേലതില്‍ വീട്ടില്‍ ബിനുമോന്‍- രാജി ദമ്ബതികളുടെ മകന്‍ അഭിനവ് (7) ആണ് മരിച്ചത്. സഹോദരന്‍ വൈഷ്ണവ് (11), മുത്തച്ഛന്‍ ധര്‍മ്മരാജ് (65)എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. അഭിനവിന്‍റെ പിതാവ് ബിനുമോനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുള്ളിപ്പച്ചയിലെ ബന്ധുവിന്‍റെ വീട് പാലുകാച്ച് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഇന്നലെ വൈകിട്ട് 7 ന് മേലാറ്റ്മൂഴി ജംഗ്ഷന് സമീപത്തായിരുന്നു അപകടം. റോഡിലെ ഹമ്ബ് കണ്ട് പൊടുന്നനെ ബ്രേക്ക് ചവിട്ടുന്നതിടയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നിന് അഭിനവ് മരിച്ചു. വെള്ളുമണ്ണടി ഗവ. എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അഭിനവ് . വൈഷ്ണവ് ഏക സഹോദരനാണ്.