കണ്ണൂർ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമിടിച്ച് ആശുപത്രി ജീവനക്കാരന്‍ മരണമടഞ്ഞു.താണയില്‍ രാവിലെയാണ് അപകടമുണ്ടായത് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ചാല ചൂളക്കോളനിയിലെ പുത്തന്‍പുരയില്‍ പി.പി.ചന്ദ്രനാണ് (74 ) മരണമടഞ്ഞത്.
ഇന്ന്. പുലര്‍ച്ചെ അഞ്ചര മണിയോടെ ആശുപത്രിക്ക് മുന്നില്‍ വെച്ച് തന്നെയാണ് അപകടമുണ്ടായത്.
ചായ കുടിക്കാന്‍ പുറത്തേക്കിറങ്ങവെയാണ് വാഹനമിടിച്ചത്.ചന്ദ്രന്‍റോഡില്‍ വീഴുന്നത് സെക്യൂരിറ്റി ജീവനക്കാരന്‍ കാണുകയും അദ്ദേഹം ഓടിയെത്തി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ വാഹനം വളപട്ടണത്ത് വെച്ച് പോലീസ് പിടികൂടിട്ടുണ്ട്. ഭാര്യ തങ്കമണിയാണ്. മക്കള്‍: ജിനോജ്, ജിഷ്ണ(മിംസ് ഹോസ്പിറ്റല്‍). മരുമക്കള്‍: സുബിഷ, ഷിജിന്‍ ( മിംസ് ഹോസ്പിറ്റല്‍ ചാല )