ആലുവ: വ്യത്യസ്ത അപകടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. മുപ്പത്തടത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് എടയാര്‍ കൊന്നാട്ട് സുന്ദരന്‍ (64), ജയശ്രീ (60), എറണാകുളം റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് തോട്ടുംമുഖം സ്വദേശി ആഷിക്കുല്‍ (20), കമ്ബനിപ്പടിയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ദേശം പട്ടേരിപ്പറമ്ബില്‍ സുറുമി (32), ബൈക്കും ജീപ്പും കൂട്ടിയിടിച്ച് കോട്ടപ്പുറം പള്ളത്ത് നിസാം (20), നീറിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് നീറിക്കോട് നെടുകപ്പിള്ളി അനില്‍കുമാര്‍ (52) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.