ആലുവ ഭാഗത്ത് വിവിധ ഭാഗങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. മാര്‍ക്കറ്റിന് സമീപം സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് മൂക്കന്നൂര്‍ കരിന്തോളില്‍ മത്തായി (58), സെമിനാരിപ്പടിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മേയ്ക്കാട് കണ്ണന്‍ തറയില്‍ നിഷ (31), കോട്ടായില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കുറുമശേരി കല്ലാട്ട് ലത (52), കുട്ടമശേരിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് നോര്‍ത്ത് ഏഴിപ്രം പടിക്കപ്പറമ്ബില്‍ അഫ്‌നാസ് (19), അമ്ബാട്ടുകാവില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ് തോട്ടക്കാട്ടുകര തൈപ്പറമ്ബില്‍ അരുണ്‍ (35) എന്നിവരെ പരിക്കുകളോടെ ആലുവാ കാരോത്തുകുഴി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.