തൃശ്ശൂർ മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു.
രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം. പരിക്കേറ്റ ജാനകിയെ വാല്‍പ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.