കൊല്ലം അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മുസ്ലീം പള്ളിയുടെ മുകളില്‍ നിന്നും യുവാവ് മരിച്ചു. പുനലൂര്‍ ചാലക്കോട് റേഡിയോ പാര്‍ക്കിന് സമീപം താമസിക്കുന്ന നിസാര്‍ ആണ് മരണപ്പെട്ടത്.
പുനലൂര്‍ വാളക്കോട് മുസ്ലീം ജമാഅത്ത് പള്ളിയുടെ തട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ആയിരുന്നു അപകടം.
പള്ളിയുടെ മുകളില്‍നിന്ന് തറയില്‍ തലയിടിച്ച് വീണ നിസാറിനെ ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വാളക്കോട് മുസ്ലീം ജമാഅത്ത് പള്ളിയുടെ തട്ടിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നാണ് നിസാര്‍ അറ്റകുറ്റപ്പണിക്ക് എത്തിയത്.