ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആനപ്പടി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് ശബരിമല തീർത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന KA 25 AB 6577 ലയ്ലാൻഡ് ദോസ്ത് പിക്കപ്പ് ഇൻസുലേറ്റ് ലോറിക്ക് പിറകിലിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കർണാടക ദർവാട് സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മല്ലികാർജുൻ, നിഖിൽ പാണ്ഡെ, ആകാശ് രാമപ്പ, വിശ്വനാഥൻ, സുശാന്ത് (13)* എന്നിവരെ പരിക്കുകളോടെ അൽ ഫസാ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൽ ഫസാ ആംബുലൻസ് 8714 102 102