കണ്ണൂർ ചെറുപുഴ: പെരിങ്ങോത്തിനടുത്ത് ഉഴിച്ചി ബസ് സ്റ്റോപ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനും തെറിച്ചുവീണ ബൈക്ക് തട്ടി ബസ് കാത്തു നില്‍ക്കുകയായിരുന്ന അങ്കണവാടി ജീവനക്കാരിക്കും പരിക്കേറ്റു.
ബൈക്ക് യാത്രക്കാരന്‍ പെരിങ്ങോം സ്വദേശി കെ.വി. വിഷ്ണു (20), ഉഴിച്ചി അങ്കണവാടി വര്‍ക്കര്‍ ലീല (50) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. പെരിങ്ങോം ഭാഗത്തു നിന്നും വരികയായിരുന്ന പാടിയോട്ടുചാല്‍ സ്വദേശിയുടെ കാറും ഉഴിച്ചി ഭാഗത്തു നിന്നും വരികയായിരുന്ന പെരിങ്ങോം സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്കുമാണു കൂട്ടിയിടിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വന്നിടിച്ചാണു ബസ് കാത്തുനില്‍ക്കുകയായിരുന്ന അങ്കണവാടി ജീവനക്കാരിക്കു പരിക്കേറ്റത്.
ബൈക്ക് യാത്രക്കാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും അങ്കണവാടി ജീവനക്കാരിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.