മൂന്നാർ : മൂന്നാർ മറയൂർ റോഡിൽ സ്കൂൾ ബസും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോയമ്പത്തൂർ കമ്പാളപ്പെട്ടി സ്വദേശി വിക്രം ആണ് മരിച്ചത്.കൂടെയുണ്ടായിരുന്നയാൾ ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം വിദ്യാർത്ഥികളുമായി കാപ്പിസ്റ്റോറിലേക്ക് പോവുകയായിരുന്ന മറയൂരിലെ സ്വകാര്യ സ്കൂൾ ബസിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു.മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ ശേഷം കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.ഉടൻതന്നെ ഇരുവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സനൽകിയ ശേഷം കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് വിക്രം മരിച്ചത്.