കോഴിക്കോട് നരിക്കുനി :കുറ്റിക്കാട്ടൂരിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു, നരിക്കുനി സ്വദേശി സദാനന്ദനാണ് മരിച്ചത്
ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കുറ്റിക്കാട്ടൂരിൽ കാൽനടയായി നടന്നു പോവുകയായിരുന്ന സദാനന്ദനെയും ഒരു അന്യസംസ്ഥാന തൊഴിലാളിയെയും അമിത വേഗതയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു, ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല