ആലപ്പുഴ: തെങ്ങിൽ കയറി തത്തയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങൊടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. ആറാട്ടുപുഴ കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ-നിഷ ദമ്പതികളുടെ മകൻ കൃഷ്ണ ചൈതന്യ കുമാരവർമ്മയാണ് (17) മരിച്ചത്.
പുല്ലുകുളങ്ങര-കൊച്ചിയുടെ ജെട്ടി റോഡിൽ ഷാപ്പ് മുക്കിന് വടക്ക് വശമുള്ള പറമ്പിലെ മണ്ട പോയി നിന്ന ഉയരമുള്ള തെങ്ങിന്‍റെ പൊത്തിൽ നിന്നും തത്തക്കുഞ്ഞുങ്ങളെ എടുക്കാനായി കയറുന്നതിനിടെ പഴകി ദ്രവിച്ച് നിന്ന തെങ്ങിൻ്റെ ചുവട് ഭാഗം വെച്ച് ഒടിഞ്ഞ് വീഴുകയായിരുന്നു. നിലത്തുവീണ കൃഷ്ണ ...