ചെന്നൈ: ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്ന് വീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് ആരക്കോണം നമ്മിലിയില്‍ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.
കെ മുത്തുകുമാര്‍ (39), എസ് ഭൂപാലന്‍ (40), ബി ജോതിബാബു (17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.15നുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രതിഷ്ഠയെ ക്രെയിനിനുമുകളില്‍ കയറ്റി ഗ്രാമത്തിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ആള്‍ക്കൂട്ടത്തിന് നേരെ ക്രെയിന്‍ മറിഞ്ഞുവീഴുകയായിരുന്നു. ക്രെയിനിന് മുകളിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരെ ആരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.