മലപ്പുറം ദേശീയപാത പുത്തനത്താണി ചുങ്കം വളവിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. സമീപ റോഡിൽ നിന്നും കയറിയെത്തിയ കാർ വളാഞ്ചേരി ഭാഗത്തു നിന്നും വന്ന ഓട്ടോയുമായി ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കോട്ടയ്ക്കൽ ഭാഗത്തു നിന്നും വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു അപകടത്തിൽ ഓട്ടോ ഡ്രൈവറായ പുതുപ്പറമ്പ് സ്വദേശി കൂട്ടുവാല വീട്ടിൽ മൊയ്ദീനെ(65) പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി . മഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക്മ്പുഴയിലേയ്ക്ക് സഞ്ചരിച്ച കാരപ്പാസ് എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. പൊലീസെത്തി നടപടികൾ സ്വീകരിച്ചു.